കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ വിദ്യാഭ്യാസ വിംഗ്, SKJM കുവൈത്ത് റൈഞ്ച് കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തദ് രീബ് 2022 അധ്യാപന പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കെ.ഐ.സി ചെയര്മാന് ഉസ്താദ് ശംസുദ്ധീന്‍ ഫൈസി എടയാറ്റൂര്‍, വിദ്യാഭ്യാസ സെക്രട്ടറിയും മോട്ടിവേഷനല്‍ ട്രെയിനറുമായ ശിഹാബ് മാസ്റ്റര്‍ നീലഗിരി എന്നിവര്‍ പരിശീലന ക്ലാസിന് നേതൃത്വം നല്കി. ആക്ടിംഗ് പ്രസിഡണ്ട് ഇല്യാസ് മൗലവി പ്രാര്‍ത്ഥന നിര്‍വഹിച്ചു. ജഃസെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി ഉത്ഘാടനം നിര്‍വഹിച്ചു. കുവൈത്ത് റൈഞ്ച് ജഃസെക്രട്ടറി അബ്ദുല്‍ ഹമീദ് അന്‍വരി അധ്യക്ഷത വഹിച്ചു. ജോഃസെക്രട്ടറി അബ്ദുല്‍ ഹകീം ഹസനി സ്വാഗതവും, വിദ്യാഭ്യാസ വിംഗ് കേന്ദ്ര കണ്‍വീനര്‍ ഫൈസല്‍ ചാനേത്ത് നന്ദിയും പറഞ്ഞു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ* അംഗീകാരത്തോടു കൂടി പ്രവര്‍ത്തിക്കുന്ന,*അബ്ബാസിയ ദാറുത്തര്‍ബിയ മദ്റസ, ഫഹാഹീല്‍ ദാറുല്‍ തഅ് ലീമില്‍ ഖുര്‍ആന്‍ മദ്റസ, സാല്‍മിയ മദ്റസതുന്നൂര്‍* എന്നീ മദ്റസകളിലെ അധ്യാപകരും, മറ്റു ഭാരവാഹികളും സംബന്ധിച്ചു.
ഒരു ജനതയുടെ അപഥ സഞ്ചാരങ്ങളെ ആദ്ധ്യാത്മികമായ ശിക്ഷണം കൊണ്ട് സമഗ്രമായ മാറ്റത്തിന് വിധേയമാക്കിയ പ്രവാചകന് മാനവരാശിക്കെന്നും ഉദാത്തമായ മാതൃകയാണെന്നും, മതവിദ്വേഷത്തിന്റെ പേരില്‍ പ്രവാചകനെതിരെ അപക്വമായ പ്രസ്താവനകള്‍ നടത്തുന്നവര്‍ നമ്മുടെ നാടിന്റെ മതേതരത്വ സംസ്കാരത്തെയാണ് കളങ്കപ്പെടുത്തുന്നതെന്നും കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. പ്രവാചകാധ്യാപനങ്ങളെ കുറിച്ച് പ്രാഥമികമായ അറിവ് പോലുമില്ലാതെ, ഇത്തരം വര്ഗ്ഗീയാധിക്ഷേപം നടത്തുന്നവര്‍ തിരു നബിയുടെ സമഗ്രവും സമ്പൂര്‍ണ്ണവുമായ ജീവിതത്തെ കുറിച്ച് പഠിക്കാന്‍ തയ്യാറാകണം. മാനവ ചരിത്രത്തില്‍ ഇത്രയധികം അനുധാവനം ചെയ്യപ്പെട്ട മറ്റൊരു വ്യക്തിത്വവും ഉണ്ടായിട്ടില്ലെന്നാണ് പ്രവാചകനെ കുറിച്ച് പഠിച്ച ചരിത്രകാരന്മാര് പോലും വിലയിരുത്തിയത്. തന്നെ അക്രമിച്ചവര്‍ക്കും അവഹേളിച്ചവര്ക്കുമെല്ലാം മാപ്പ് നല്‍കിയിരുന്ന തിരു നബി (സ) തങ്ങളുടെ, ഇതര മതസ്തരോടും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളോടുമുള്ള സൗമ്യവും നീതിപൂര്‍ണ്ണവുമായ സമീപനങ്ങള്‍ക്ക്, കലുഷിതമായ ഈ ആധുനിക കാലഘട്ടത്തില്‍ ഏറെ പ്രസക്തിയുണ്ട്. ലോക ജനതക്ക് മുന്നില്‍ നമ്മുടെ രാജ്യത്തിന്റെ മഹത്തായ സാംസ്കാരിക പൈതൃകത്തിനും യശസ്സിനും ഭംഗം വരുത്തുന്ന ഇത്തരം വിവാദപരമായ പ്രസ്താവനകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ ഭരണകൂടങ്ങള്‍ കൈക്കൊള്ളണമെന്നും കെ.ഐ.സി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.
"തഫവ്വുഖ് 2022" മദ്രസ പൊതു പരീക്ഷ: ഉന്നത വിജയികളെ ആദരിച്ചു